Wednesday 17 March 2010

അമ്മ പാട്ട്



അമ്മ പാട്ട്-കുട്ടികളുടെ കവിത (audio mp3)
ഇതത്രക്ക് ശരിയായിട്ടില്ല..... വീട്ടില്‍ റെക്കോര്‍ഡ്‌ ചെയ്തതാണ്... പോരാത്തതിനു....അന്ന് വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല (പട്ടിണിയായോരുന്നു!) , അത് കൊണ്ട് പാട്ടിന്റെ അവസാനം കഷ്ടപെട്ടാണ് പാടി എത്തിച്ചത് !!!

Lyrics
ചാഞ്ഞ കൊമ്പില് ഊഞ്ഞാലിട്ട്,
അച്ഛന്‍ താളത്തില്‍ ആട്ടി വിട്ട്,                                         
നാലോ അഞ്ചോ തല കറങ്ങിയപ്പം
തിന്തകം തിന്തകം താഴെ വീണേ....
തിന്തകം തിന്തകം താഴെ വീണേ.

മൂത്ത കൊമ്പില് ഊഞ്ഞാലിട്ട്,
ഏട്ടന്‍ താളത്തില്‍ ആട്ടി വിട്ട്,
മൂന്നോ നാലോ മുട്ടിടിച്ചപ്പം
തിന്തകം തിന്തകം താഴെ വീണേ....
തിന്തകം തിന്തകം താഴെ വീണേ.

തായ് കൊമ്പില് ഊഞ്ഞാലിട്ട്,
ചേച്ചി താളത്തില്‍ ആട്ടി വിട്ട്,
രണ്ടോ മൂന്നോ വയറു മറിഞ്ഞപ്പം
തിന്തകം തിന്തകം താഴെ വീണേ....
തിന്തകം തിന്തകം താഴെ വീണേ.

ഉത്തരത്തില്‍ ഊഞ്ഞാലിട്ട്,
അമ്മ താളത്തില്‍ ആട്ടി വിട്ട്,
ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞപ്പം
തിന്തകം തിന്തകം ഓടി നടന്നെ
ഞാന്‍
തിന്തകം തിന്തകം ഓടി നടന്നേ !..... 

3 comments:

  1. നല്ല സ്റ്റൈലന്‍ പാട്ട് രാമാ.

    ReplyDelete
  2. ആ ഹ,, നല്ല രസമായിട്ടുണ്ട്.. പാടിയത് ശരിക്കും ഇഷ്ടപെട്ടു
    പാട്ടിന്‍റെ കൂടെ വായിച്ചപ്പോള്‍ ,, രണ്ടാമതു അതെ രീതിയില്‍ ഞാനും പാടി ..
    അടിപൊളി.

    ReplyDelete