Thursday 4 March 2010

അമ്മ പാട്ട്



ചാഞ്ഞ കൊമ്പില് ഊഞ്ഞാലിട്ട്,
അച്ഛന്‍ താളത്തില്‍ ആട്ടി വിട്ട്,                                         
നാലോ അഞ്ചോ തല കറങ്ങിയപ്പം
തിന്തകം തിന്തകം താഴെ വീണേ....
തിന്തകം തിന്തകം താഴെ വീണേ.

മൂത്ത കൊമ്പില് ഊഞ്ഞാലിട്ട്,
ഏട്ടന്‍ താളത്തില്‍ ആട്ടി വിട്ട്,
മൂന്നോ നാലോ മുട്ടിടിച്ചപ്പം
തിന്തകം തിന്തകം താഴെ വീണേ....
തിന്തകം തിന്തകം താഴെ വീണേ.

തായ് കൊമ്പില് ഊഞ്ഞാലിട്ട്,
ചേച്ചി താളത്തില്‍ ആട്ടി വിട്ട്,
രണ്ടോ മൂന്നോ വയറു മറിഞ്ഞപ്പം
തിന്തകം തിന്തകം താഴെ വീണേ....
തിന്തകം തിന്തകം താഴെ വീണേ.

ഉത്തരത്തില്‍ ഊഞ്ഞാലിട്ട്,
അമ്മ താളത്തില്‍ ആട്ടി വിട്ട്,
ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞപ്പം
തിന്തകം തിന്തകം ഓടി നടന്നെ
ഞാന്‍
തിന്തകം തിന്തകം ഓടി നടന്നേ !..... 
 ഇതിനു ഞാന്‍ ഈണം ഇട്ടിട്ടുണ്ട്, പാടി അപ്‌ലോഡ്‌ ചെയ്യാം.

5 comments:

  1. കലക്കി മാഷെ.

    ReplyDelete
  2. കുട്ടിക്കവിത ഇഷ്ടമായി :) തുടരുക..ആശംസകൾ

    ReplyDelete
  3. Do continue man, Waiting for the up-load as promised

    ReplyDelete
  4. തിന്തകം തിന്തകം ..........വീണേ ... നടന്നേ.......നല്ല ഈണമുള്ള കവിത .

    ReplyDelete